
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ഗുരുഗ്രാം: റോഡരികില് പാര്ക്ക് ചെയ്ത ബൈക്ക് അമിത വേഗതയിലെത്തിയ കാര് വലിച്ചിഴച്ചത് മൂന്ന് കിലോമീറ്ററിലധികം ദൂരം. സംഭവവുമായി ബന്ധപ്പെട്ട് കാര് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കാര് ബൈക്കിനെ വലിച്ചിഴയ്ക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുകയും ചെയ്തു.
റോഡരികില് നിര്ത്തിയിട്ടിരുന്ന ബൈക്കില് രാത്രി അമിത വേഗത്തിലെത്തിയ കാര് ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്ന്ന് ബൈക്ക് കാറില് കുടുങ്ങുകയായിരുന്നു. സംഭവസമയം ബൈക്കില് നിന്ന് ഇറങ്ങി നിന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ബൈക്ക് ഉടമ പറഞ്ഞു. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായതെന്നും ബൈക്കിന് കാര്യമായ കേടുപാടുകള് സംഭവിച്ചതായും യുവാവ് പറഞ്ഞു.
Gurugram - Car dragged bike for 4 km.
â Yasmin (@Ya_SM_I_N) February 2, 2023
Bike rider collided with two youths in Sector 62 #Gurugram #Accident #Viralvideo pic.twitter.com/rY6sYcqYlp
ബൈക്ക് യാത്രികന്റെ പരാതിയില് കാര് ഉടമയ്ക്കെതിരെ പൊലീസ് കേസ്് എടുത്തു, തുടര്ന്ന് ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്തയെയും, വാഹനവും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുശാന്തെന്നും പൊലീസ് പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


