രാത്രിയില്‍ തടഞ്ഞുനിര്‍ത്തി മൊബൈലും പണവും തട്ടിപ്പറിച്ചു, ബൈക്കില്‍ കടന്നുകളഞ്ഞ സംഘത്തെ കാറില്‍ പിന്തുടര്‍ന്ന് മെക്കാനിക്ക്; പിന്നെ സംഭവിച്ചത്

മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളെ പിന്തുടര്‍ന്ന് കാര്‍ മെക്കാനിക്കിന്റെ ധീരത

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:50 am IST

ചെന്നൈ: മൊബൈല്‍ ഫോണും പണവും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ മോഷ്ടാക്കളെ പിന്തുടര്‍ന്ന് കാര്‍ മെക്കാനിക്കിന്റെ ധീരത. ഓടുന്ന ബൈക്കുകളില്‍ കാര്‍ കൊണ്ടു ഇടിപ്പിച്ച് മോഷ്ടാക്കളെ താഴെ വീഴ്ത്തി മോഷ്ടിച്ച മൊബൈല്‍ ഫോണും 2000 രൂപയും  കാര്‍ മെക്കാനിക്ക് വീണ്ടെടുത്തു.

ചെന്നൈ അരുംമ്പക്കത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തിയാണ് സൂര്യന്റെ പണവും മൊബൈല്‍ ഫോണും കവര്‍ന്നത്. ഒച്ചയെടുക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സൂര്യന്‍ പറയുന്നു. 

കവര്‍ച്ച നടത്തിയ ശേഷം ബൈക്കില്‍ കടന്നുകളയാന്‍ ശ്രമിച്ച സംഘത്തെ പിന്തുടര്‍ന്നാണ് യുവാവ് പണവും മൊബൈല്‍ ഫോണും തിരികെ പിടിച്ചത്. കുറച്ചുദൂരം പിന്തുടര്‍ന്ന ശേഷം ബൈക്കുകളില്‍ കാര്‍ കൊണ്ട് ഇടിപ്പിച്ചു. തുടര്‍ന്ന് ഇരുവരെയും കൈയോടെ പിടികൂടിയ ശേഷം യുവാവ് സഹായത്തിനായി അലറി. ഈസമയം അതുവഴി കടന്നുവന്ന സബ് ഇന്‍സ്‌പെക്ടര്‍ യുവാവിന്റെ രക്ഷയ്ക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now