
സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം; ദമ്പതികൾക്കെതിരെ കേസ്
എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്
ബംഗലൂരു: സാമ്പത്തിക പ്രയാസം മാറാൻ കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം. കർണാകയിലെ ഹോസകോട്ടയിലെ സുളുബലെ ജനത കോളനിയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ബലി കൊടുക്കാൻ ദമ്പതികൾ ശ്രമിച്ചത്. ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു.
അയൽവാസികൾ വിവരം ചൈൽഡ് ലൈനിനെ അറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ വില കൊടുത്തുവാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. കോളനിയിലെ സെയ്ദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ബലി നൽകാനുള്ള നീക്കം നടന്നത്.
വീട്ടിൽ പ്രത്യേക ബലിത്തറ ഒരുക്കി ബലിക്കുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. കുഞ്ഞിനെ ഇതര സംസ്ഥാന തൊഴിലാളിയിൽനിന്ന് ദമ്പതികൾ വില കൊടുത്തു വാങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. നിയമപരമായി ദത്തെടുക്കാത്തതിനാൽ കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Move to sacrifice a child to relieve financial crisis. The police have registered a case against the couple.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




