
അഞ്ച് കോടി കൈക്കൂലി ആവശ്യപ്പെട്ടു, 20 ലക്ഷം വാങ്ങി; ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍
കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാന്‍ പോകുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സിബിഐ കെണി ഒരുക്കുകയായിരുന്നു.

ഭുവനേശ്വര്‍: കൈക്കൂലി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ( ED) ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലുള്ള ഒരു ബിസിനസുകാരനില്‍ നിന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ ചിന്തന്‍ രഘുവംശി 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് അറസ്റ്റ്.
ധെങ്കനാലില്‍ ഖനന ബിസിനസ് നടത്തുന്ന വ്യവസായി രതികാന്ത റൗട്ടിനെതിരെ രജിസ്റ്റര്‍ ചെയ്ത ഇഡി കേസില്‍ നിന്ന് ഒഴിവാക്കിക്കൊടുത്തതിന് 5 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ആരോപണം. കൈക്കൂലി തുകയുടെ ആദ്യ ഗഡു വാങ്ങാന്‍ പോകുന്നുവെന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് സിബിഐ കെണി ഒരുക്കുകയായിരുന്നു.
ഈ വര്‍ഷം മാര്‍ച്ചില്‍ ഭുവനേശ്വറിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ രതികാന്ത റൗട്ടിനെ വിളിപ്പിച്ചിരുന്നു. ഈ സമയത്ത് കേസില്‍ നിന്ന് ഒഴിവായി കിട്ടാന്‍ രഘുവംശി തന്റെ ചേംബറിലേയ്ക്ക് വ്യവസായിയെ വിളിപ്പിക്കുകയും ഭാഗ്തി എന്ന വ്യക്തിയെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തു. അന്നു മുതല്‍ ഭാഗ്തി എന്നയാള്‍ ബന്ധപ്പെട്ടിരുന്നുവെന്നും രഘുവംശിക്ക് പണം നല്കാന് സമ്മര്‍ദം ചെലുത്തിയെന്നുമാണ് ആരോപണം. മെയ് 27ന് ഭാഗ്തി വ്യവസായിയെ കാണുകയും ആശുപത്രി ജപ്തി ചെയ്യാതിരിക്കാനും അറസ്റ്റ് ചെയ്യാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കുന്നതിനും 5 കോടി രൂപ ആവശ്യപ്പെട്ടെന്നും എഫ്ഐആറില്‍ പറയുന്നു.
ഇത്രയും വലിയ തുക സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ 2 കോടി രൂപയായി കുറയ്ക്കാമെന്ന് പറഞ്ഞു. 2013 ബാച്ച് കസ്റ്റംസ് ആന്റ് ഇന്‍ഡയറക്ട് ടാക്സസിലെ ഐആര്‍എസ് ഉദ്യോഗസ്ഥനായ രഘുവംശിയെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി

റിയാസ് 20.5കോടി കൈക്കൂലിയായി വാങ്ങിയെന്ന് ഇഡി; ആദ്യ ഫോള്‍ഡബിള്‍ ഐ ഫോണ്‍ പുറത്തിറക്കി ആപ്പിള്‍; ഇന്നും പവര്‍ കട്ട് തുടരും; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
