'എഎപി വിടാന്‍ സിബിഐ നിര്‍ബന്ധിച്ചു', മനീഷ് സിസോദിയയെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍
മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തത് 9 മണിക്കൂര്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തത് 9 മണിക്കൂര്‍. എഎപി വിടാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് ചോദ്യം ചെയ്യലിന് ശേഷം സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.
'ഈ കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതാണ്. ഇത് ഇങ്ങനെ തന്നെപോകും. എന്നെ ബിജെപി മുഖ്യമന്ത്രിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓപ്പറേഷന് താമരയില്‍ വീഴില്ലെന്ന് ഞാന്‍ പറഞ്ഞു'- സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് എഎപി വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടില്ല. റോഡ് ഷോ നടത്തിയാണ് മനീഷ് സിസോദിയ സിബിഐ ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുത്തത്. സിബിഐ ഓഫീസിന് മിുന്നില്‍ പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഈ വാർത്ത കൂടി വായിക്കൂ സിപിഐയില്‍ പ്രായപരിധി 75 വയസ്സ്; പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുപിഐ എംഡിആര്‍ ചുമത്തുന്നത് ജനുവരി വരെ നീട്ടുമോ?; സര്‍ക്കാര്‍ പരിഗണനയില്‍
ടി.ഡി. രാമകൃഷ്ണൻ എഴുതിയ കഥ വിക്രമ വിജയം

'ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ, എന്നെ ആകാം'; 'ഐ ആം ഗെയിം' പരാജയത്തിൽ വിമർശന കമന്റിന് ദുൽഖറിന്റെ മറുപടി



