ഡിഎ, ഡിആർ 38 ശതമാനത്തിൽ നിന്നും  42 ശതമാനമാകും 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST

News Now

ന്യൂഡൽഹി. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസബത്തയും (ഡിആർ) നാല് ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ഇതോടെ ഡിഎയും ഡിആറും 42 ശതമാനമാകും. ഇക്കൊല്ലം ജനുവരി 1 മുതൽ പ്രാബല്യമുണ്ട്.

47.58 ലക്ഷം കേന്ദ്രജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഉപഭോക്തൃ വിലസൂചികയിലുണ്ടായ വർധന കണക്കാക്കിയാണു ഡിഎ കൂട്ടിയത്. പ്രതിവർഷം 12,815.6 കോടി രൂപയാണ് ഇതിനായി ചെലവാകുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates