
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ചണ്ഡീഗഡ്: ഒരു കയ്യില്‍ പിഞ്ചുകുഞ്ഞിനെ ചേര്‍ത്തുപിടിച്ച് ട്രാഫിക് നിയന്ത്രിക്കുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വഴിയാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ചണ്ഡീഗഡിലാണ് ഒരേ സമയം അമ്പരിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്ന സംഭവം ഉണ്ടായത്. പ്രാദേശിക ലേഖകനാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പ്രിയങ്ക എന്ന പേരുള്ള വനിതാ പൊലീസ് കോണ്‍സ്റ്റബിളാണ് കുഞ്ഞുമായി ഡ്യൂട്ടിക്ക എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ എട്ടുമണിക്ക് ഡ്യൂട്ടിക്ക് എത്തേണ്ടതായിരുന്നു പ്രിയങ്ക. വൈകിയതിനെ തുടര്‍ന്ന് കുഞ്ഞുമായി പൊലീസുകാരി ജംഗ്ഷനില്‍ എത്തുകയായിരുന്നു. അവധിയില്‍ പോകാന്‍ പൊലീസ് സ്റ്റേഷന് ആവശ്യപ്പെട്ടെങ്കിലും കുട്ടിയെ നോക്കി കൊണ്ട് തന്നെ ജോലി ചെയ്യാന്‍ തയ്യാറാണ് എന്ന് പ്രിയങ്ക പറയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെയും ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ പൊലീസുകാരിയെ അനുമോദിച്ചപ്പോള്‍ മറ്റു ചിലര്‍ റോഡിലെ മലിനീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ആശങ്ക രേഖപ്പെടുത്തി.
on 05.03.21 at 11 am at intersection of Sector 15-23 Chandigarh, Constable Priyanka, who controls the traffic with the baby in her lap. A mother cannot do duty far away from her child. In this regard, the administration is required to change the rules of duty for such mothers. pic.twitter.com/LW3ApAILzl
â Suren Sharma (@DelhiCopSuren) March 6, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


