
ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറി വിവാദം: ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് ഹൈക്കോടതി
തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

ന്യൂഡല്‍ഹി: ചണ്ഡിഗഡിലെ മേയര്‍ തെരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തിലെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാമെന്ന് കോടതി. ഇന്ത്യാ സഖ്യം നല്കിയ ഹര്‍ജിയാണ് അടിയന്തരമായി പരിഗണിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി വ്യക്തമാക്കിയത്.
ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും, അതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാര്‍ ജീവനക്കാരും ബിജെപിയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
സുതാര്യത ഉറപ്പാക്കാന്‍ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എട്ടു വോട്ടുകള്‍ അസാധുവാണെന്ന് പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ്, ഇന്നലെ നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നാടകീയ വിജയം നേടുന്നത്.
മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാറിനെയാണ് ബിജെപിയുടെ മനോജ് സാങ്കർ പരാജയപ്പെടുത്തിയത്. 35 അംഗ ചണ്ഡീഗഡ് കോർപറേഷനിൽ നടത്തിയ തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ് മനോജ് വിജയിച്ചത്. കുൽദീപിന് 12 വോട്ടുകൾ ലഭിച്ചു. എട്ടു വോട്ടുകൾ അസാധുവായതായി പ്രഖ്യാപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ




