
'ഇത് ട്രെയിലര്‍!'; നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ പഞ്ചാബില്‍ ശക്തി തെളിയിച്ച് എഎപി, ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിടിച്ചെടുത്തു
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ, പഞ്ചാബില്‍ പ്രബല ശക്തിയായി എഎപി വളര്‍ന്നുവരുന്നതിന്റെ സൂചന നല്‍കി ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം

ചണ്ഡീഗഡ്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ, പഞ്ചാബില്‍ പ്രബല ശക്തിയായി എഎപി വളര്‍ന്നുവരുന്നതിന്റെ സൂചന നല്‍കി ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം. കോര്‍പ്പറേഷനിലെ 35 സീറ്റുകളില്‍ 14 എണ്ണം നേടി എഎപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജൈപിയുടെ സിറ്റിങ് മേയര്‍ അടക്കം പരാജയപ്പെട്ടു.
ആദ്യമായാണ് ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എഎപി മത്സരിക്കുന്നത്. ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 12 സീറ്റുകളില്‍ ബിജെപി വിജയിച്ചു. സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ശിരോമണി അകാലിദള്‍ ഒരു സീറ്റ് നേടി.
ബിജെപിയുടെ സിറ്റിങ് മേയര്‍ രവികാന്ത് ശര്‍മയും മുന്‍ മേയര്‍ ദവേഷ് മൗദ്ഗിലും എഎപി സ്ഥാനാര്‍ത്ഥികളോട് പരാജയപ്പെട്ടു. 'കെജ്രിവാള്‍ മോഡല്‍' ഭരണത്തിനാണ് ജനങ്ങള്‍ പിന്തുണ നല്‍കിയിരിക്കുന്നതെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ പ്രതികരിച്ചു.
കോണ്‍ഗ്രസ് 12 വര്‍ഷവും ബിജെപി 13 വര്‍ഷവും കോര്‍പ്പറേഷന്‍ ഭരിച്ചു. മാറി മാറി ചാന്‍സ് നല്‍കിയിട്ടും ജനങ്ങള്‍ക്ക് വേണ്ടി ഈ രണ്ടു പാര്‍ട്ടികളും ഒന്നും ചെയ്യാത്തതില്‍ വോട്ടര്‍മാര്‍ക്ക് കടുത്ത നിരാശയുണ്ടായിരുന്നു എന്നും രാഘവ് ഛദ്ദ പറഞ്ഞു. ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എഎപിയെ അധികാരത്തില്‍ എത്തിക്കുമെന്നും ഛദ്ദ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന് രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി

'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

Related News


തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി
