
ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജവാന്മാര്ക്ക് വീരമൃത്യു, 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഗംഗലൂര്‍ പ്രദേശത്തെ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തെരച്ചിലിനിടെ ആയിരുന്നു വെടിവയ്പ്പുണ്ടായത്

ബിജാപൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ബിജാപൂര്‍ ജില്ലയിലെ ഗംഗലൂരിലെ വന മേഖലയിലാണ് ഏറ്റുമുട്ടല്‍. സംഭവത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീര്യമൃത്യു. ഏഴ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ വകവരുത്തിയതായും അധികൃതര്‍ അറിയിച്ചു.
ഗംഗലൂര്‍ പ്രദേശത്തെ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി നടത്തിയ തെരച്ചിലിനിടെ ആയിരുന്നു വെടിവയ്പ്പുണ്ടായത്. സംസ്ഥാന പോലീസിന്റെ രണ്ട് യൂണിറ്റുകളായ ഡിആര്‍ജി, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്, കോബ്ര (കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ - സിആര്‍പിഎഫിന്റെ എലൈറ്റ് യൂണിറ്റ്) എന്നിവയുടെ സംയുക്ത സംഘമായിരുന്നു തെരച്ചില്‍ നടത്തിയത്.
രാവിലെ 9 മണിയോടെ ആയിരുന്നു ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഡിആര്‍ജി ഉദ്യോഗസ്ഥരായ ഹെഡ് കോണ്‍സ്റ്റബിള്‍ മോനു വഡാഡി, കോണ്‍സ്റ്റബിള്‍ ദുകാരു ഗോണ്ടെ എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേര്. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Seven Maoists were killed in an exchange of fire amid ongoing anti-Naxal operation along the Bijapur-Dantewada border in Chhattisgarh's Bastar region.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ ഭീകരന് മൂസയെ സൈന്യം വധിച്ചു

'92 സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ഗൗരവകരം'; സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 22 പ്രതികളെ വെറുതെ വിട്ടത് പരിശോധിക്കാന്‍ സുപ്രീംകോടതി


