
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

റായ്പൂര്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മരത്തില് തലകീഴായി കെട്ടിയിട്ട് ക്രൂരമായി മര്ദ്ദിച്ചു. സംഭവത്തില് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്ക്കായി തെരച്ചില് ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ബിലാസ്പൂര് ജില്ലയിലാണ് സംഭവം. മഹാവീറിനെയാണ് മരത്തില് തലകീഴായി കെട്ടിയിട്ടു ക്രൂരമായി മര്ദ്ദിച്ചത്. വടി ഉപയോഗിച്ച് ഒരു സംഘം യുവാക്കള് ചേര്ന്നായിരുന്നു മര്ദ്ദനം. വേദന കൊണ്ട് പുളഞ്ഞ യുവാവ് ദയയ്ക്കായി അപേക്ഷിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
Man being beaten up by hanging upside down from a tree. The victim has been suspected of theft. The video is from Sipat, Bilaspur Chattisgarh.
â Aarif Shah (@shahaarrif) April 30, 2022
pic.twitter.com/1HJuk7jGQ7
യുവാവ് വേദന കൊണ്ട് കരയുമ്പോഴും സംഘം മര്ദ്ദനം തുടര്ന്നു. സഹായത്തിനായി യുവാവ് അലമുറയിട്ട് കരയുന്നതും വീഡിയോയില് വ്യക്തമാണ്. മോഷണക്കുറ്റം ആരോപിച്ചാണ് പ്രതികള് യുവാവിനെ മര്ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. യുവാവിനെ മര്ദ്ദിക്കുന്നതായി ഒരു സ്ത്രീ വന്നു പറഞ്ഞത് അനുസരിച്ച് സംഭവ സ്ഥലത്തെത്തിയ പൊലീസാണ് മഹാവീറിനെ രക്ഷിച്ചത്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


