മാസ്‌ക് ധരിക്കാതെ വഴിയരികില്‍ ജനങ്ങള്‍; കാര്‍ നിര്‍ത്തി മുഖ്യമന്ത്രി; വൈറല്‍ വീഡിയോ 

ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ക്യാംപ് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് മാസ്‌ക് ധരിക്കാത്ത ആളുകളെ വഴിയരികില്‍ മുഖ്യമന്ത്രി കണ്ടത് 

മാസ്‌ക് ധരിക്കാതെ നിന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്യുന്ന തമിഴ്‌നാട് മുഖ്യമന്ത്രി
Last Updated :20 January 2024, 8:56 am IST
Edited by :migrator

ചെന്നൈ:  വഴിയരികില്‍ മാസ്‌ക് ധരിക്കാതെ നിന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് മുഖ്യമന്ത്രി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഔദ്യോഗിക വാഹനത്തില്‍ എത്തി ജനങ്ങള്‍ക്ക് മാസ്‌ക് വിതരണം ചെയ്തത്. 

ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ക്യാംപ് ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് മാസ്‌ക് ധരിക്കാത്ത ആളുകളെ കണ്ടതെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. ഉടന്‍ തന്നെ വാഹനം നിര്‍ത്തി അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും മാസ്‌ക് നല്‍കുകയും ചെയ്തു. ഇതിന്റെ വീഡിയോയും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. 

അവിടെ കൂടിയവരില്‍ പലര്‍ക്കും സ്റ്റാലിന്‍ തന്നെയാണ് മാസ്‌ക് വച്ചുനല്‍കിയത്. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കണണമെന്നും ഇടവേളകള്‍ പാലിച്ച് എല്ലാവരും കൃത്യമായി വാക്‌സിന്‍ എടുക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now