
News Now
പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ന്യൂഡല്ഹി: അധോലോക കുറ്റവാളി ഛോട്ടാരാജന് കോവിഡ് സ്ഥിരീകരിച്ചു. തിഹാര് ജയില് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് ഛോട്ടാരാജനെ ഡല്ഹി എയിംസില് പ്രവേശിപ്പിച്ചതായും ചികിത്സയില് തുടരുകയാണെന്നും ജയില് അധികൃതര് പറഞ്ഞു. ഛോട്ടാരാജന് എയിംസില് ചികിത്സാ സൗകര്യം ഒരുക്കിയതിന്റെ പേരില് പ്രതിഷേധവും ഉയര്ന്നിട്ടുണ്ട്.
61-കാരനായ ഛോട്ടാരാജനെ കനത്ത സുരക്ഷാവലയത്തിലാണ് തിഹാര് ജയിലില് പാര്പ്പിച്ചിരുന്നത്. ഛോട്ടാ രാജനെതിരെ മുംബൈയില് രജിസ്റ്റര് ചെയ്ത കേസുകളെല്ലാം സിബിഐയ്ക്ക് കൈമാറുകയും ഇത് പരിഗണിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഒരു കേസിന്റെ വിചാരണയ്ക്കായി തിങ്കളാഴ്ച ഛോട്ടാരാജനെ വീഡിയോ കോണ്ഫറന്സ് വഴി കോടതിയില് ഹാജരാക്കേണ്ടതായിരുന്നു. ഇതിനിടെയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതായും ഹാജരാക്കാന് കഴിയില്ലെന്നും ജയില് അധികൃതര് കോടതിയെ അറിയിച്ചത്.
Underworld Don CHOTA RAJAN has tested positive for covid 19. He has been admitted in AIIMS. Like seriously, we have beds for a most wanted criminal but not for general public . Is this the India we are dreaming of? Do you want everyone to become a gangster?
â Amol Rawat (@AmolRawat45) April 27, 2021
കൊലപാതകവും പണംതട്ടലും ഉള്പ്പെടെ 70-ഓളം ക്രിമിനല് കേസുകളാണ് ഛോട്ടാരാജനെതിരെ മുംബൈയിലുള്ളത്. രാജ്യംവിട്ട ഛോട്ടാരാജനെ 2015-ലാണ് ഇന്തോഷ്യയില്നിന്ന് പിടികൂടി തിരികെയെത്തിച്ചത്.
While every other honest tax paying citizen is scrambling to find a bed, Chota Rajan gets to waltz into AIIMS, Delhi.
â Berges (@berges) April 27, 2021
As they say in pop culture, what a gangster move!
ഛോട്ടാരാജനെ എയിംസില് പ്രവേശിപ്പിച്ചെന്ന വാര്ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില് രൂക്ഷ വിമര്ശനമാണ് ഉയരുന്നത്.
ഒരു കൊടുംകുറ്റവാളിക്ക് എയിംസില് ചികിത്സ നല്കുന്നതിനെ എതിര്ത്താണ് വിമര്ശനം. സാധാരണ ജനങ്ങള് ഒരു ആശുപത്രി കിടക്കയ്ക്ക് വേണ്ടി ബുദ്ധിമുട്ടുമ്പോള് ഛോട്ടാരാജന് എയിംസില് ചികിത്സ നല്കുകയാണെന്നും ചിലര് ട്വീറ്റ് ചെയ്തു.
Chotta Rajan and Manmohan Singh in the same hospital. I am sorry but I cannot be a novelist in this country. I cannot compete with this. https://t.co/rggeSfAIuN
â Sidin (@sidin) April 27, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



