പുല്‍വാമയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ മരിച്ചു ; ജമ്മു അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍

പാകിസ്ഥാന്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണാണ് അതിര്‍ത്തിയില്‍ കണ്ടതെന്ന് ബിഎസ്എഫ് അറിയിച്ചു

ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

ശ്രീനഗര്‍ : ജമ്മുവില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. രാജ്യാന്തര അതിര്‍ത്തിക്ക് അടുത്ത് അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 4.25 ഓടെയാണ് ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണിന് നേര്‍ക്ക് വെടിയുതിര്‍ത്തു. 

ഇതിന് പിന്നാലെ ഡ്രോണ്‍ അപ്രത്യക്ഷമായതായി സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണാണ് അതിര്‍ത്തിയില്‍ കണ്ടതെന്ന് ബിഎസ്എഫ് അറിയിച്ചു. വീണ്ടും ഡ്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

അതിനിടെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു സൈനികന്‍ മരിച്ചു. രാജ്‌പോരയിലെ ഹന്‍ജാന്‍ ഗ്രാമത്തില്‍ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. നാലു ഭീകരര്‍ സൈന്യത്തിന്റെ വലയിലായതായി റിപ്പോര്‍ട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now