
പ്രണയം നിരസിച്ചതിന് പെട്രോളൊഴിച്ച് തീ കൊളുത്തി; 12ക്ലാസുകാരി മരിച്ചു; പ്രതിഷേധിച്ച് നാട്ടുകാര്‍; നിരോധനാജ്ഞ
ദേഹമാസകലം പൊള്ളലേറ്റ് പെണ്‍കുട്ടി ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു
റാഞ്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ യുവാവ് തീ കൊളുത്തിയ 12ക്ലാസ് വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. ഝാര്‍ഖണ്ഡിലെ ദുംകെയില് ഈ മാസം 23നായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. അങ്കിത കുമാരിയാണ് മരിച്ചത്.
ദേഹമാസകലം പൊള്ളലേറ്റ് പെണ്‍കുട്ടി ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതിയായ ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഇയാള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
#WATCH | Jharkhand: Accused Shahrukh who set ablaze a class 12 girl in Dumka for allegedly turning down his proposal, was arrested on 23rd August.
â ANI (@ANI) August 29, 2022
The girl succumbed to her burn injuries yesterday, 28th August.
(In video: The accused from the day of his arrest - 23rd August) pic.twitter.com/PwkQuM8plt
അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Jharkhand | People protest after a class 12 girl who was set ablaze by a man in Dumka for allegedly turning down his proposal, succumbed to her burn injuries yesterday; Section 144 imposed pic.twitter.com/yXaFlNaaW8
â ANI (@ANI) August 28, 2022
പ്രതിയായ ഷാരൂഖിനെ അറസ്റ്റ് ചെയ്തെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്ക് ഉചിതമായ ശിക്ഷ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്



