
News Now
പരമ്പര പിടിക്കാന് ഇന്ത്യ ഇറങ്ങുന്നു, നാലാം ടി20 ഇന്ന്; ഹൈദരാബാദിലും റണ്മഴ പെയ്യുമോ?

'ഞാനിപ്പോൾ സ്വതന്ത്രൻ, പ്രായപരിധി വെച്ചവർ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്'

'ഇന്ത്യ' മുന്നണി പ്രക്ഷോഭങ്ങള് ഉത്സവകാല ഇടവേളയിലേക്ക്; പ്രതിഷേധം തുടരാന് സിജെപി

ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

അമരാവതി: പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടി സ്കൂൾ കുട്ടികൾ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനിൽ! ആന്ധ്രപ്രദേശിലാണ് സംഭവം. ഇതിന്റെ വീഡിയോ ആന്ധ്ര പൊലീസ് തന്നെ തങ്ങളുടെ ട്വിറ്റർ പേജിൽ പങ്കിട്ടതോടെ സംഭവം വൈറലായി മാറി.
ആന്ധ്രയിലെ കുർണൂലിലെ പെഡകടുബുരു പൊലീസ് സ്റ്റേഷനിലിലാണ് വേറിട്ട സംഭവം. പെഡകടുബുരുവിലുള്ള പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ് പരാതിക്കാർ. കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർത്ഥികൾ സഹപാഠിക്കെതിരെയാണ് പരാതി നൽകിയത്.
ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച് തരുന്നില്ലെന്നും പലതവണ ചോദിച്ചിട്ടും അവൻ തന്നില്ലെന്നും പറഞ്ഞാണ് ഒരു കുട്ടി പരാതിയുമായി എത്തിയത്. അവനൊപ്പമാണ് മറ്റ് കുട്ടികളും സ്റ്റേഷനിലേക്ക് വന്നത്. കുട്ടികൾ കൂട്ടമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരും അമ്പരന്നു.
Even Primary School Children trust #APPolice:
â Andhra Pradesh Police (@APPOLICE100) November 25, 2021
There is a paradigm shift in the attitude,behaviour&sensitivity of AP Police in way of giving confidence& reassurance to the people of #AP
AP Police stays as No1 in #SMARTPolicing in the country in @IPF_ORG Survey 2021 only testifies pic.twitter.com/Zs7CQoqqOI
ഒടുവിൽ രണ്ട് കുട്ടികളോടും സംസാരിച്ച ശേഷം പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഒരു കുട്ടി ഇവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
തർക്കം ചർച്ചയിലൂടെ പരിഹരിച്ച് ഇരുവരെയും തമ്മിൽ കൈകൊടുത്താണ് സ്റ്റേഷൻ വിടുന്നത്. പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പോലും ആന്ധ്രാ പൊലീസിനെ വിശ്വസിക്കുന്നുവെന്ന് കുറിച്ചാണ് ആന്ധ്രാ പൊലീസ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


