മഹാരാഷ്ട്രയില്‍ 11 വയസുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, സഹപാഠികളുടെ അടിയേറ്റ് മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST

News Now

മുംബൈ: മഹാരാഷ്ട്രയില്‍ 11 വയസുള്ള അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, സഹപാഠികളുടെ അടിയേറ്റ് മരിച്ചു. ഇരിക്കുന്ന സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. നാലു സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഔറംഗാബാദിലാണ് സംഭവം. കാര്‍ത്തിക് ഗെയ്ക്‌വാദാണ് മരിച്ചത്. നിസാര പ്രശ്‌നത്തിന്റെ പേരില്‍ സഹപാഠികള്‍ ചേര്‍ന്ന് 11കാരനെ മര്‍ദ്ദിക്കുകയായിരുന്നു. വയറിലേറ്റ പരിക്കാണ് മരണകാരണം. ഇരിക്കുന്ന സീറ്റിനെ ചൊല്ലി സഹപാഠികളുമായുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

ജൂലൈ ആറിനാണ് സംഭവം നടന്നത്. അസ്വസ്ഥതകളെ തുടര്‍ന്ന് പത്താംതീയതി തന്നെ ക്ലാസിലെ കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായുള്ള കാര്യം കാര്‍ത്തിക് വീട്ടില്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates