
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം, നിരവധിപ്പേര്‍ കെട്ടിടാവിശിഷ്ടങ്ങളില്‍ കുടുങ്ങി, തെരച്ചില്‍- വീഡിയോ
നൈനിറ്റാളിലെ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. നൈനിറ്റാളിലെ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. അതിത്രീവമഴയെ തുടര്‍ന്ന് തകര്‍ന്നുപോയ കെട്ടിടത്തില്‍ പ്രദേശവാസികള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം
നൈനിറ്റാളിലെ രാംഘട്ടിലാണ് സംഭവം. കനത്തമഴയെ തുടര്‍ന്ന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടങ്ങളില്‍ പ്രദേശവാസികള്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്ന കണക്കുകൂട്ടലില്‍ സ്ഥലത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കനത്തമഴയില്‍ റോഡുകളും തെരുവുകളും വെള്ളത്തിന്റെ അടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതായാണ് റിപ്പോര്‍ട്ടുകള്‍.
റോഡുകളും തെരുവുകളും വെള്ളത്തില്‍ മുങ്ങി
മേഘവിസ്ഫോടനം നടന്ന സ്ഥലത്തേയ്ക്ക് പൊലീസും ജില്ലാഭരണകൂടവും പുറപ്പെട്ടാതായാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്.
#WATCH | Uttarakhand: Nainital Lake overflows and floods the streets in Nainital & enters building and houses here. The region is receiving incessant heavy rainfall. pic.twitter.com/G2TLfNqo21
â ANI (@ANI) October 19, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


