ദേഹത്ത് മേഘങ്ങള്‍ പോലെ കല, കരുത്തുറ്റ പാദങ്ങള്‍, അപൂര്‍വ്വയിനം പുലിയെ കണ്ടെത്തി; 3700 മീറ്റര്‍ ഉയരത്തില്‍ ഇതാദ്യം, 'ക്ലൗഡഡ് ലെപ്പേര്‍ഡ്'

അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ് ഈ പുലിയിനം

അപൂര്‍വ്വയിനം പുള്ളിപ്പുലി, ട്വിറ്റര്‍
Last Updated :20 January 2024, 8:56 am IST
Edited by :migrator

കോഹിമ: അപൂര്‍വ്വയിനം പുള്ളിപ്പുലിയെ കണ്ടെത്തി. മേഘങ്ങള്‍ പോലെ ദേഹത്ത് കലകള്‍ ഉള്ള 'ക്ലൗഡഡ് ലെപ്പേര്‍ഡ്' ഇനത്തില്‍പ്പെട്ട പുള്ളിപ്പുലിയെയാണ് നാഗാലാന്‍ഡില്‍ കണ്ടെത്തിയത്. 

അപൂര്‍വ്വമായി മാത്രം കണ്ടുവരുന്നതാണ് ഈ പുലിയിനം. ഇടതൂര്‍ന്ന മഴക്കാടുകളിലാണ് ഇതിനെ കണ്ടുവരുന്നത്. ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയില്‍ നാഗലാന്‍ഡ് മലനിരയില്‍ 3700 മീറ്റര്‍ ഉയരത്തില്‍ വനത്തിലാണ് ഇതിനെ 
കണ്ടെത്തിയത്. ഇന്ത്യയില്‍ ഇത്രയും ഉയരത്തില്‍ ഇത്തരത്തിലുള്ള പുലിയെ കാണുന്നത് ആദ്യമായാണ് എന്ന് വിദഗ്ധര്‍ പറയുന്നു. 

മറ്റു പുള്ളിപ്പുലികളെ അപേക്ഷിച്ച് പൊക്കം കുറഞ്ഞതാണ് ക്ലൗഡഡ് ലെപ്പേര്‍ഡ്. എന്നാല്‍ കരുത്തുറ്റ പാദങ്ങളാണ് ഇതിനുള്ളത്. എവിടേയ്ക്ക് വേണമെങ്കിലും എളുപ്പം തിരിയാന്‍ കഴിയുന്ന തരത്തിലുള്ള പാദങ്ങളാണ് പിന്നില്‍. ഇതുമൂലം മരത്തില്‍ കയറാന്‍ മാത്രമല്ല, മരത്തില്‍ തലകീഴായി തൂങ്ങിക്കിടക്കാനും ഇതിന് സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. സാധാരണയായി നിലത്താണ് ഇത് ഇര പിടിക്കുന്നത്. മാന്‍, കാട്ടുപ്പന്നി, കുരങ്ങന്‍ തുടങ്ങിയവയെ വേട്ടയാടാനാണ് ഇതിന് ഏറ്റവും ഇഷ്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now