
News Now
ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

അഗർത്തല: ത്രിപുരയിൽ രാത്രി കർഫ്യു ലംഘിച്ചു നടന്ന വിവാഹച്ചടങ്ങിൽ കളക്ടറും സംഘവും നടത്തിയ പരിശോധന വിവാദമായി. പരിപാടിയിലേക്ക് ഇരച്ചെത്തിയ കളക്ടർ അതിഥികളെ കയ്യേറ്റം ചെയ്യുകയും വരനെ പിടിച്ചുതള്ളുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഒടുവിൽ കളക്ടർ മാപ്പ് പറഞ്ഞ് തടിയൂരി. വെസ്റ്റ് ത്രിപുര കളക്ടർ ശൈലേഷ് കുമാർ യാദവിന്റെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും അരങ്ങേറിയത്.
ത്രിപുരയിലെ മാണിക്യ കോർട്ടിൽ നടന്ന വിവഹത്തിലായിരുന്നു വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ആരുടേയും വികാരങ്ങളെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ക്ഷമ ചോദിക്കുന്നതായും ശൈലേഷ് കുമാർ പിന്നീട് പറഞ്ഞു. രാത്രി പത്തുമണി കഴിഞ്ഞിട്ടും വിവാഹാഘോഷങ്ങൾ നടക്കുമ്പോഴാണ് കലക്ടറും പൊലീസുകാരും സ്ഥലത്തെത്തിയത്. വധൂവരന്മാരെയും കുടുംബാംഗങ്ങളെയും വിളിച്ച് ശകാരിച്ച അദ്ദേഹം മറുപടി പറയാൻ ശ്രമിച്ച വരനെ പിടിച്ചുതള്ളി. പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് അഗർത്തല മുനിസിപ്പൽ കൗൺസിൽ പരിധിയിൽ രാത്രി പത്ത് മണി മുതൽ നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹത്തിന് അധികൃതരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയ കത്ത് ബന്ധുക്കൾ കാണിക്കാൻ ശ്രമിച്ചപ്പോൾ കളക്ടർ അത് വാങ്ങി വലിച്ചെറിയുന്നതും വിഡിയോയിലുണ്ട്.
സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചീഫ് സെക്രട്ടറി മനോജ് കുമാറിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കളക്ടറുടെ മാപ്പ് പറച്ചിൽ.
Tripura West District Magistrate (DM) Dr Shailesh Kumar Yadav ordered closure of 2marriage halls for violating night curfew order in Agartala.
â ProNaMo (@Pronamotweets) April 27, 2021
Tough times calls for tough measures..wish to see the same kind of action on other religious gatherings also.#COVID19India pic.twitter.com/wm6TCkJQdO
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


