ഉത്തര്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ കോളജ് വിദ്യാര്‍ഥിനിയുടെ നഗ്ന ശരീരം പാതിവെന്ത നിലയില്‍ കണ്ടെത്തി. 20 വയസ് പ്രായം വരുന്ന യുവതിയുടെ നില ഗുരുതരമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷാജഹാന്‍പൂര്‍ നഗരിയയിലെ ഹൈവേയില്‍ തിങ്കളാഴ്ച വൈകീട്ടാണ് യുവതിയെ കണ്ടെത്തിയത്. സ്വാമി സുഖ്‌ദേവാനന്ദ് കോളജിലെ രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞു. പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ലക്‌നൗവിലേക്ക് കൊണ്ടുപോയി. 

യുവതി നല്‍കിയ ഫോണ്‍ നമ്പറിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വിവരം അറിയിച്ചതായി പൊലീസ് പറയുന്നു. വൈകീട്ട് മൂന്ന് മണിക്ക് മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് അച്ഛന്‍ കോളജിലേക്ക് പോയിരുന്നു. കുറെനേരം കാത്തിരുന്നിട്ടും മകള്‍ വന്നില്ല. തുടര്‍ന്ന് പ്രദേശത്താകമാനം മകള്‍ക്കായി തെരച്ചില്‍ നടത്തിയതായി യുവതിയുടെ അച്ഛന്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ യുവതിക്ക് സാധിക്കുന്നില്ലെന്ന് ഷാജഹാന്‍പൂര്‍ എസ്പി പറഞ്ഞു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പതിനാലുദിവസം കൂടുമ്പോഴാണ് കോളജില്‍ പോകാറ്. മകളെ കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും താന്‍ തന്നെയായിരുന്നു എന്ന് അച്ഛന്‍ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മകള്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അച്ഛന്‍ പറയുന്നു. യുവതിയുടെ സഹപാഠികളെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates