കോണ്‍ഗ്രസും ജെഡിഎസും വിശ്വസിക്കുന്നത് ടിപ്പു സുല്‍ത്താനില്‍; ബിജെപിയുടേത് സമൃദ്ധമായ ഭരണം; അമിത് ഷാ
കോണ്‍ഗ്രസ് കര്‍ണാടകയെ ഉപയോഗിച്ചത് ഗാന്ധി കുടുംബത്തിനുള്ള എടിഎം ആയി
ബംഗളൂരു: ടിപ്പു സുല്‍ത്താനില്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിനും ജെഡിഎസിനും കര്‍ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാള്‍ റാണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സംസ്ഥാനത്ത് സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു
കോണ്‍ഗ്രസ് അഴിമതിക്കാരാണ്. ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കര്‍ണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളോട് ഒന്നു ചോദിക്കട്ടെ; ടിപ്പുവില്‍ വിശ്വസിക്കുന്ന ജെഡിഎസിനും കോണ്‍ഗ്രസിനും വോട്ട് ചെയ്യണോ അതോ റാണി അബ്ബക്കയില്‍ വിശ്വസിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യണോ?' അമിത് ഷാ ചോദിച്ചു.
കര്‍ണാടകയില്‍ ആരാണ് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കേണ്ടത്?. മോദിയുടെ നേതൃത്വത്തിലുള്ള ദേശസ്‌നേഹികളോ?, കര്‍ണാടകയെ ഗാന്ധി കുടുംബത്തിന്റെ എടിഎം ആയി ഉപയോഗിച്ച അഴിമതിക്കാരായ കോണ്‍ഗ്രസിനെയോ അമിത് ഷാ ചോദിച്ചു. കോണ്‍ഗ്രസും ജെഡിഎസും കര്‍ണാടകത്തിന് ഒരു ഗുണവും ചെയ്യില്ല. ബിജെപി ഭരിച്ചപ്പോള്‍ മാത്രമാണ് കര്‍ണാടക അഭിവൃദ്ധി പ്രാപിച്ചതെന്നും അമിത് ഷാ പറഞ്ഞു. യെഡിയൂരപ്പ മുഖ്യമന്ത്രിയായപ്പോള്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികളാണ് സ്വീകരിച്ചത്. യെഡിയരൂപ്പയുടെ നേതൃത്വത്തില്‍ ബംഗളൂരു അഭിവൃദ്ധി പ്രാപിച്ചതിനാലാണ് രാജ്യം മുഴുവന്‍ അദ്ദേഹത്തെ ഓര്‍ക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
