
News Now
'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'ഗർഭിണിയായ എന്നെ രാഹുൽ ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക

ഭുവി 'സ്വിങ്' വീണ്ടും! 9 ഓവര് പോരാട്ടം, ഇന്ത്യക്ക് ബാറ്റിങ്

'ആണുങ്ങളുടെ സർക്കാർ ആണെങ്കിൽ പിണറായിക്കെതിരെ നടപടി വേണം, ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ല''

ന്യൂഡല്ഹി: പാചകവാതക സിലിണ്ടറുകളുടെ വിലവര്ധനയില് കേന്ദ്രസര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് കോണ്ഗ്രസ്. പുതുവര്ഷത്തില് ജനങ്ങള്ക്കുള്ള കേന്ദ്രസര്ക്കാരിന്റെ ആദ്യ പുതുവത്സര സമ്മാനമാണ് ഇതെന്ന് കോണ്ഗ്രസ് ട്വീറ്റില് അഭിപ്രായപ്പെട്ടു.
വാണിജ്യ സിലിണ്ടറുകളുടെ വില 25 രൂപയാണ് വര്ധിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും കോണ്ഗ്രസ് നവമാധ്യമക്കുറിപ്പില് വിമര്ശിച്ചു.
नठसाल à¤à¤¾ पहला à¤à¤¿à¤«à¥à¤
â Congress (@INCIndia) January 1, 2023
à¤à¥à¤®à¤°à¥à¤¶à¤¿à¤¯à¤² à¤à¥à¤¸ सिलà¥à¤à¤¡à¤° 25 रà¥à¤ªà¤ महà¤à¤à¤¾ हॠà¤à¤¯à¤¾à¥¤
à¤à¤à¥ तॠयॠशà¥à¤°à¥à¤à¤¤ हà¥...#HappyNewYear
19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 25 രൂപയാണ് വര്ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു മുതല് നിലവില് വരുമെന്ന് കമ്പനികള് അറിയിച്ചു.
ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില ഡല്ഹിയില് 1768 രൂപയായി ഉയര്ന്നു. മുംബൈയില് 1721 രൂപ, കൊല്ക്കത്തയില് 1870 രൂപ, ചെന്നൈയില് 1971 രൂപ എന്നിങ്ങനെയാണ് പുതിയ വില.
വാണിജ്യ സിലിണ്ടറിന്റെ വില ഉയര്ന്നതോടെ, ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷണ വിലയും വര്ധിച്ചേക്കും. അതേസമയം ഗാര്ഹിക സിലിണ്ടറുടെ വിലയില് മാറ്റം വരുത്തിയിട്ടില്ല.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



