
റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം മൂന്നാംനിരയില്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസ്
രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്. മൂന്നാം നിരയിലാണ് രാഹുല്‍ ഗാന്ധിക്ക് ഇരിപ്പിടമൊരുക്കിയത്. രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഈ രീതിയിലെ അവഹേളനം അംഗീകരിക്കാനാവില്ലെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. 2018 ല്‍ രാഹുല്‍ ഗാനധിക്ക് ഏറ്റവും പിന്‍നിരയില്‍ ഇരിപ്പിടം നല്‍കിയതിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു.
WHAT TO READ NEXT

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ
പ്രോട്ടോകോള്‍ പ്രകാരം ഏറ്റവും മുന്‍നിരയില്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് പ്രതിപക്ഷ നേതാവിന് ഇരിപ്പിടം നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. 'രാജ്യത്തെ പ്രതിപക്ഷ നേതാവിനോടുള്ള ഇത്തരമൊരു പെരുമാറ്റം ഏതെങ്കിലും മര്യാദയുടെയോ പാരമ്പര്യത്തിന്റെയോ പ്രോട്ടോക്കോളിന്റെയോ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാണോ? അപകര്‍ഷതാബോധം വേട്ടയാടുന്ന ഒരു സര്‍ക്കാരിന്റെ നിരാശ മാത്രമാണ് ഇത് വെളിപ്പെടുത്തുന്നത്,' രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
à¤à¥à¤¯à¤¾ दà¥à¤¶ à¤à¥ विपà¤à¥à¤· à¤à¥ नà¥à¤¤à¤¾ à¤à¥ साथ à¤à¤¸à¤¾ वà¥à¤¯à¤µà¤¹à¤¾à¤° à¤à¤¿à¤¸à¥ मरà¥à¤¯à¤¾à¤¦à¤¾, परà¤à¤ªà¤°à¤¾ à¤à¤° पà¥à¤°à¥à¤à¥à¤à¥à¤² à¤à¥ मापदà¤à¤¡ पर à¤à¤°à¤¾ à¤à¤¤à¤°à¤¤à¤¾ हॠ?
— Randeep Singh Surjewala (@rssurjewala) January 26, 2026
यॠà¤à¥à¤µà¤² हà¥à¤¨ à¤à¤¾à¤µà¤¨à¤¾ सॠà¤à¥à¤°à¤¸à¥à¤¤ सरà¤à¤¾à¤° à¤à¥ à¤à¥à¤à¤ ा दिà¤à¤¾à¤¤à¤¾ हॠ।
पà¥à¤°à¤à¤¾à¤¤à¤à¤¤à¥à¤° मà¥à¤ मतà¤à¥à¤¦ रहà¥à¤à¤à¥ मà¤à¤° शà¥à¤°à¥ @RahulGandhi à¤à¥ साथ à¤à¤¿à¤¯à¤¾ à¤à¤¾à¤¨à¥ वाला यॠवà¥à¤¯à¤µà¤¹à¤¾à¤° à¤à¤¸à¥à¤µà¥à¤à¤¾à¤°à¥à¤¯ हà¥à¥¤ pic.twitter.com/b4mdU9BU7G
നിരവധി പേര്‍ക്ക് ഒന്നാം നിരയില്‍ ഇരിപ്പിടം ഒരുക്കിയിട്ടും പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം മാത്രം മൂന്നാം നിരയിലേക്ക് മാറ്റിയത് എന്തികൊണ്ടെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ആരോപിക്കുന്ന പാര്‍ട്ടി, തങ്ങളുടെ വാദത്തെ ബലപ്പെടുത്താന്‍ 2014-ലെ ഒരു ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.
This was in 2014âlook at where LK Advani ji was seated then.
— Manickam Tagore .Bð®ð³à®®à®¾à®£à®¿à®à¯à®à®®à¯ தாà®à¯à®°à¯.ப (@manickamtagore) January 26, 2026
Why this protocol mess-up now?
Is it because Modi and Shah want to insult Kharge ji and Rahul ji?
Leaders of the Opposition cannot be insulted like this, especially on Republic Day.#RepublicDay https://t.co/1zUMsILyDX pic.twitter.com/tPOlpaGKTG
രാഹുല്‍ ഗാന്ധിയെ 'അപമാനിക്കാന്‍' ബിജെപി 'ബോധപൂര്‍വം ചെയ്തതാണ്' ഇതെന്ന് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ ആരോപിച്ചു. 2014-ലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് എല്‍കെ അഡ്വാനിയുടെ അന്നത്തെ ഇരിപ്പിടത്തെക്കുറിച്ച് അദ്ദേഹം ചോദ്യമുയര്‍ത്തി: 'അന്ന് എല്‍കെ അഡ്വാനി ജി എവിടെയാണ് ഇരുന്നതെന്ന് നോക്കൂ. ഇപ്പോള്‍ എന്തുകൊണ്ടാണ് പ്രോട്ടോക്കോള്‍ താളംതെറ്റിയത്? മോദിക്കും ഷാക്കും ഖാര്‍ഗെയേയും രാഹുലിനെയും അപമാനിക്കണം എന്നുള്ളതുകൊണ്ടാണോ ഇത്?' -മാണിക്കം ടാഗോര്‍ ചോദിച്ചു
2014-ല്‍ എല്‍.കെ. അഡ്വാനി രാജ്യസഭയിലോ ലോക്സഭയിലോ പ്രതിപക്ഷ നേതാവായിരുന്നില്ല. എന്നാല്‍, ആ പഴയ ചിത്രത്തില്‍ മുന്‍നിരയില്‍ തന്നെയുള്ള അരുണ്‍ ജെയ്റ്റ്ലി അന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. സുഷമ സ്വരാജായിരുന്നു അന്നത്തെ ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്നും ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Congress Fumes Over Rahul Gandhi's 3rd Row R-Day Seat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


