
News Now
ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

ബംഗളൂരു: അണികള്ക്ക് ആവേശം പകര്ന്ന് കനത്തമഴയെ അവഗണിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയുടെ പ്രസംഗം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കര്ണാടകയിലെ മൈസൂരുവില് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് മഴ വില്ലനായത്.
മഴയെ കൂസാതെ രാഹുല് ഗാന്ധി പ്രസംഗം തുടരുന്ന വീഡിയോ കോണ്ഗ്രസ് നേതാവ് ജയ്റാം രമേശാണ് ട്വിറ്ററില് പങ്കുവെച്ചത്. കനത്തമഴയിലും തളരാതെ ജനങ്ങളുമായി രാഹുല് സംവദിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.
On the evening of Gandhi Jayanthi undeterred by a downpour in Mysuru, @RahulGandhi electrified a sea of people. It was an unequivocal declaration. No force can stop the #BharatJodoYatra from uniting India against hate, from speaking up against unemployment and price rise. pic.twitter.com/1cVSPBiew8
â Jairam Ramesh (@Jairam_Ramesh) October 2, 2022
ഒന്നിനും തന്നെ തടസ്സപ്പെടുത്താന് കഴിയില്ല എന്ന പ്രഖ്യാപനമാണ് നടന്നത്. വെറുപ്പിനെതിരെ രാജ്യത്തെ ഐക്യപ്പെടുത്താന് ലക്ഷ്യമിട്ട് നടക്കുന്ന ഭാരത് ജോഡോ യാത്രയെ ഒരു ശക്തിക്കും തടയാന് സാധിക്കില്ലെന്നും കുറിപ്പില് പറയുന്നു. തൊഴിലില്ലായ്മയയും വിലക്കയറ്റത്തെ കുറിച്ചുമാണ് രാഹുല് ജനങ്ങളുമായി സംവദിച്ചതെന്നും ജയ്റാം രമേശ് പറയുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


