കഴുതയെ മോഷ്ടിച്ചു; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:58 am IST
Edited by :migrator

ഹൈദരബാദ്: കഴുതയെ മോഷ്ടിച്ചെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. നാഷണല്‍ സ്റ്റുഡന്റസ് യൂണിയന്‍ പ്രസിഡന്റ്  ബങ്കട്ട് ബല്‍മൂറിനെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 17ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മിദിനം കഴുതയ്ക്ക് മുന്നില്‍ കേക്ക് മുറിച്ച് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചിരുന്നു. ശതവാഹനയൂണിവേഴ്‌സിറ്റിക്ക് സമീപത്തായിരുന്നു കോണ്‍ഗ്രസ് പരിപാടി. കഴുതയുടെ മുഖത്ത് കെസി ആറിന്റെ  ചിത്രം പതിപ്പിച്ചായിരുന്നു പ്രതിഷേധപരിപാടികള്‍. ഇതേതുടര്‍ന്ന് ടിആര്‍എസ് പ്രവര്‍ത്തകര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. 

കര്‍ഷകരുടെയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ജീവിതം തകര്‍ത്തതിനും വ്യാജപ്രചാരണത്തിനും വ്യാജവാഗ്ദാനങ്ങള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ ഒരുപരിപാടി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അടുത്തിടെ ഹുസുറാബാദ് ഉപതെരഞ്ഞെടുപ്പില്‍ ബല്‍മൂര്‍ മത്സരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now