അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് 51 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങ് രാമക്ഷേത്രനിര്‍മ്മാണത്തിനായി സംഭാവന നല്‍കുന്നു
Last Updated :20 January 2024, 8:40 am IST

News Now

റായ്ബറേലി:   അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിന് 51 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ. ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ അതിഥി സിങാണ് രാമക്ഷേത്രത്തിനായി വലിയ തുക സംഭാവന ചെയ്തത്. 

എല്ലാവരും രാമക്ഷേത്രനിര്‍മ്മാണത്തിനായി സംഭാവന നല്‍കി വരികയാണ്. എന്റെ സംഘത്തിനും എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും വേണ്ടിയാണ് വിശ്വഹിന്ദു പരിഷത്തിന് തുക സംഭാവനയായി നല്‍കിയതെന്നും എംഎല്‍എ പറഞ്ഞു.

മൂന്നരവര്‍ഷം കൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. ക്ഷേത്ര കോംപ്ലക്‌സിന്റെ നിര്‍മ്മാണത്തിന് 1,100 കോടി രൂപയോളം ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മാത്രമായി 300 മുതല്‍ 400 കോടി രൂപവരെയാണ് ചെലവ് കണക്കാക്കുന്നത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates