വിധാന്‍ സൗധയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് കോണ്‍ഗ്രസിന്റെ 'ശുദ്ധികലശം' (വീഡിയോ)
തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേരുന്ന നിയമസഭാ സമ്മേളനത്തിന് തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബംഗളുരു: തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേരുന്ന നിയമസഭാ സമ്മേളനത്തിന് തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സൗധയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച് ശുദ്ധീകരണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
പൂജാരിയുമായെത്തി പൂജകള്‍ നടത്തിയതിന് ശേഷമാണ് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചത്. ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വിധാന്‍ സൗധയ്ക്ക് പുറത്ത് ഗോമൂത്രം തളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.
കഴിഞ്ഞ ജനുവരിയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും അതിന് ശേഷം വിധാന്‍ സൗധ ഗോമൂത്രം തളിച്ച് ശുദ്ധിയാക്കുമെന്നും പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ പറഞ്ഞിരുന്നു. 'വിധാന്‍ സൗധ വൃത്തിയാക്കാന്‍ ഞങ്ങള്‍ ചില വിശദാംശങ്ങളുമായി വരും. ശുദ്ധീകരണത്തിനായി എന്റെ കയ്യില്‍ കുറച്ച് ഗോമൂത്രവും ഉണ്ടാകും' എന്നായിരുന്നു ഡികെയുടെ വാക്കുകള്‍.
#WATCH | Bengaluru: Congress workers sprinkle cow urine and perform Pooja at the State Assembly in Bengaluru. They said that they are 'purifying' Vidhana Soudha. pic.twitter.com/SWapoH7vOL
â ANI (@ANI) May 22, 2023
കര്‍ണാടകയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 24ന് നടക്കും. കോണ്‍ഗ്രസില്‍ നിന്ന് ടിബി ജയചന്ദ്ര, എച്ച്കെ പാട്ടീല്‍ എന്നിവര്‍ക്കാണ് സാധ്യത.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
