
'ട്വിറ്റർ പക്ഷി'യെ 'പൊരിച്ച്' പ്രതിഷേധം; രാഹുൽ ഗാന്ധിയെ വിലക്കിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ)
ട്വിറ്റർ പക്ഷിയെ പൊരിച്ച് പ്രതിഷേധം; രാഹുൽ ഗാന്ധിയെയെ വിലക്കിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ)
ഹൈദരാബാദ്: രാഹുൽ ഗാന്ധിയെ ട്വിറ്റർ വിലക്കിയതിൽ കോൺഗ്രസ് പ്രവർത്തകരുടെ വ്യത്യസ്ത പ്രതിഷേധം. ട്വിറ്റർ പക്ഷിയെ പൊരിച്ചായിരുന്നു വിലക്കിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകരാണ് വ്യത്യസ്ത രീതിയിൽ പ്രതിഷേധം നടത്തിയത്. ട്വിറ്റർ പക്ഷിയെ ഫ്രൈ ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത് ട്വിറ്റർ ചെയ്ത വലിയ തെറ്റാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പൊരിച്ച ട്വിറ്റർ പക്ഷിയെ ട്വിറ്ററിന്റെ ഗുരുഗ്രാമിലെ ഓഫീസിലേക്ക് അയച്ചു കൊടുക്കുമെന്നും പ്രവർത്തകർ പറഞ്ഞു. ഏത് പക്ഷിയെയാണ് ഇവർ ഫ്രൈ ചെയ്തതെന്ന് വ്യക്തമല്ല.
Absurd. In a parallel universe, #AndhraPradesh #Congress workers fry what they call a âTwitter birdâ as a protest against #RahulGandhi âs account being blocked.They not only fried it but also couriered it to #Twitter headquarters.The man in video is former MP Harsha Kumarâs son. pic.twitter.com/LtC4e268pN
â Rishika Sadam (@RishikaSadam) August 17, 2021
ഡൽഹിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ തിരിച്ചറിയും വിധം ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് ട്വിറ്റർ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിച്ചത്. തുടർന്ന് നിരവധി കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരുന്നു. ട്വിറ്ററിന്റെ നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ബിജെപിയെ ഭയന്നിട്ടാണ് കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന ആരോപണവും പ്രവർത്തകർ ഉന്നയിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

