ഭാര്യയെ സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്തുവെന്ന് കോണ്‍സ്റ്റബിളിന്റെ പരാതി; യുവതിയുടെ മറുപടിയില്‍ ട്വിസ്റ്റ്; ത്രിശങ്കുവിലായി പൊലീസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

പട്‌ന: സഹപ്രവര്‍ത്തകന്‍ ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പരാതി നല്‍കി. പിന്നാലെ ആരോപണ വിധേയനായ പൊലീസുകാരനെ അറസ്റ്റും ചെയ്തു. എന്നാല്‍ പിന്നീട് സംഭവത്തില്‍ ട്വിസ്റ്റുണ്ടാകുന്നു. 

സഹര്‍സ ജില്ലയിലെ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ രാജീവ് കുമാര്‍ എന്നയാള്‍ക്കെതിരെയാണ് സഹ പ്രവര്‍ത്തകന്റെ പരാതി. ചൊവ്വാഴ്ച രാത്രി പട്‌നയിലെ ഹോട്ടലില്‍ വച്ച് തന്റെ ഭാര്യയെ രജീവ് കുമാര്‍ ബലാത്സംഗം ചെയ്തുവെന്നായിരുന്നു സഹ പ്രവര്‍ത്തകന്റെ പരാതി. രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ പരാതി നല്‍കിയത്. 

പിന്നാലെ പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തി. അരോപണ വിധേയനായ രാജീവ് കുമാറിനേയും പരാതിക്കാരന്റെ ഭാര്യയേയും ഒരു മുറിയില്‍ വച്ച് പൊലീസ് പിടികൂടി. ഇരുവര്‍ക്കും 30 വയസാണ് പ്രായം. യുവതി രണ്ട് കുട്ടികളുടെ അമ്മയുമാണ്. രാജീവ് കുമാറിനെതിരെ എഫ്‌ഐആര്‍ ഇട്ട പൊലീസ് അറസ്റ്റും രേഖപ്പെടുത്തി. 

പിന്നീടാണ് സംഭവത്തില്‍ ട്വിസ്റ്റ്. സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ യുവതി ബലാത്സംഗ ആരോപണങ്ങള്‍ തള്ളി. താനും രാജീവ് കുമാറും തമ്മില്‍ ഇഷ്ടത്തിലാണെന്ന് യുവതി തുറന്നു പറഞ്ഞു. യുവതി പീഡന ആരോപണം നിഷേധിച്ചതോടെ കേസെടുത്ത പൊലീസ് ഇക്കാര്യത്തില്‍ ഇനി കോടതി തീരുമാനം വരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates