
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ലക്നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ നിന്ന് ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് വീണ് പൊലീസുകാരന് ദാരുണാന്ത്യം. സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ വീഴാനുള്ള കാരണം വ്യക്തമല്ല.
ആഗ്രയിലെ രാജാ മാണ്ഡി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലൂടെ ഗുഡ്സ് ട്രെയിന്‍ കടന്നുപോകുമ്പോഴാണ് അപകടം ഉണ്ടായത്. ട്രെയിന്‍ സ്റ്റേഷനിലൂടെ കടന്നുപോകുമ്പോള്‍ വടി കൈയില്‍ പിടിച്ച് നില്‍ക്കുകയാണ് കോണ്‍സ്റ്റബിള്‍.
അതിനിടെ, എന്തൊ സംഭവിച്ചെന്ന മട്ടില്‍ പ്ലാറ്റ്ഫോമില്‍ നിന്ന കോണ്‍സ്റ്റബിള്‍ വട്ടം കറങ്ങി ഓടുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. തലകറങ്ങിയതാണോ എന്നകാര്യം വ്യക്തമല്ല. അഞ്ചു സെക്കന്‍ഡിനുള്ളിലാണ് കോണ്‍സ്റ്റബിളിന് അപകടം സംഭവിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
I jst cant believe this..
â sumit kumar dubey (@sumitk_dubey) March 27, 2022
This happened at Raja ki mandi Railway station Agra.. pic.twitter.com/NgP4tVYZLp
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


