മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ ആറു വയസുകാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചു

Last Updated :20 January 2024, 8:32 am IST

News Now

മുംബൈ: മഹാരാഷ്ട്രയില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ ആറു വയസുകാരനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിച്ചു. വീട്ടുകാര്‍ ട്രെയിനില്‍ കയറിയിട്ടില്ല എന്ന് മനസിലാക്കിയ കുട്ടി പരിഭ്രാന്തിയില്‍ ട്രെയിനില്‍ നിന്ന് എടുത്തുചാടുകയായിരുന്നു. നിയന്ത്രണം വിട്ട് ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്നത് കണ്ട് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ സമയോചിതമായി ഇടപെടുകയായിരുന്നു.

മുംബൈയിലെ മുംബ്ര സ്റ്റേഷനില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.അമ്മയ്ക്കും പ്രായമായ ബന്ധുവിനുമൊപ്പമാണ് ആറു വയസുകാരന്‍ സ്റ്റേഷനില്‍ എത്തിയത്. ചില വ്യക്തിപരമായ കാര്യങ്ങള്‍ക്കായി മുംബൈയിലേക്ക് ട്രെയിന്‍ കയറുന്നതിനാണ് മൂവരും സ്റ്റേഷനില്‍ വന്നത്. കുട്ടി ട്രെയിനില്‍ കയറിയത് മറ്റു രണ്ടുപേരും അറിഞ്ഞില്ല. 

അതിനിടെ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങി തുടങ്ങി. പരിഭ്രാന്തിയിലായ കുട്ടി ട്രെയിനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് എടുത്തുചാടുകയായിരുന്നു. അതിനിടെ ട്രെയിനിന്റെ വേഗത വര്‍ധിച്ചിരുന്നു. നിയന്ത്രണം വിട്ട് പ്ലാറ്റ്‌ഫോമിലേക്ക് വീഴുന്ന കുട്ടിയെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു. പ്ലാറ്റ്‌ഫോമില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടികൂടി രക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates