
പോക്കറ്റില്‍ തോക്കുമായി അധ്യാപിക, പിന്തുടര്‍ന്ന് പിടികൂടി പൊലീസ്- വീഡിയോ
ഉത്തര്‍പ്രദേശില്‍ തോക്ക് കൈവശം വച്ചതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തോക്ക് കൈവശം വച്ചതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. ഫിറോസാബാദിലെ സ്‌കൂള്‍ ടീച്ചറായ കരിഷ്മ സിങ് യാദവാണ് പിടിയിലായത്.
മെയ്ന്‍പുരിയില്‍ ഇന്നലെയാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുത്തത്.
ചില ജോലികളുടെ ഭാഗമായി മെയ്ന്‍പുരിയില്‍ എത്തിയതാണ് കരിഷ്മ എന്നാണ് പൊലീസ് പറയുന്നത്. കൈവശം തോക്കുമായി അധ്യാപിക യാത്ര ചെയ്യുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന്് പൊലീസ് പറയുന്നു.
Cops frisking a 20-year-old girl in Uttar Pradesh, Mainpuri district recovered a country made pistol. FIR registered.pic.twitter.com/fwFMC08xqm
â Crime Reports India (@AsianDigest) April 12, 2022
അധ്യാപികയെ പൊലീസുകാരി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോക്കറ്റില്‍ നിന്ന് തോക്ക് പിടിച്ചെടുക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആയുധം കൈവശം വച്ചതിന് അധ്യാപികയ്‌ക്കെതിരെ കേസെടുത്തതായും ചോദ്യം ചെയ്ത് വരികയാണെന്നും മെയ്ന്‍പുരി എസ്പി അജയ് കുമാര്‍ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



