ഇന്ധന ടാങ്കില്‍ ഹെല്‍മറ്റ് ധരിക്കാതെ യുവതി; ബൈക്കില്‍ പരസ്പരം കെട്ടിപ്പിടിച്ച് കമിതാക്കളുടെ 'പ്രണയലീല' - വീഡിയോ
അടുത്തിടെ, ബൈക്ക് യാത്രകളില്‍ അപകടകരമായ രീതിയില്‍ പ്രണയ ചേഷ്ടകള്‍ കാണിക്കുന്ന കമിതാക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്

ന്യൂഡല്‍ഹി: അടുത്തിടെ, ബൈക്ക് യാത്രകളില്‍ അപകടകരമായ രീതിയില്‍ പ്രണയ ചേഷ്ടകള്‍ കാണിക്കുന്ന കമിതാക്കളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഗതാഗതനിയമ ലംഘനം നടത്തിയതിന് നിരവധിപ്പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ഓടുന്ന ബൈക്കില്‍ കമിതാക്കള്‍ പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഡല്‍ഹി മംഗോള്‍പുരി ഔട്ടര്‍ റിംഗ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം. മറ്റു യാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. ബൈക്കിന്റെ ഇന്ധനടാങ്കിലാണ് യുവതി ഇരിക്കുന്നത്. തുടര്‍ന്ന് ബൈക്ക് ഓടിക്കുന്ന കാമുകനുമായി പ്രണയ സല്ലാപത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് വൈറലായത്. പരസ്പരം കെട്ടിപ്പിടിച്ചായിരുന്നു ബൈക്കില്‍ ഇരുവരും യാത്ര ചെയ്തിരുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യുവതി ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് അടക്കം നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന തരത്തിലും നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ ശക്തമായ നടപടി എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Idiot's of Delhi
â (@Buntea) July 16, 2023
Time - 7:15pm
Day - Sunday 16-July
Outer Ring Road flyover, Near Mangolpuri@dtptraffic pic.twitter.com/d0t6GKuZS5
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകുമെന്ന് രാഹുൽ
ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം


