കോടതിയലക്ഷ്യ അധികാരം ഉപയോ​ഗിക്കുമ്പോൾ കോടതികൾ അതിവൈകാരികമായി പ്രവർത്തിക്കരുതെന്ന് ബെഞ്ച് വ്യക്തമാക്കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST

News Now

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിലെ ശിക്ഷയായി ഡോക്ടറുടെ ലൈസൻസ് റദ്ദാക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. കോടതിയലക്ഷ്യ അധികാരം ഉപയോ​ഗിക്കുമ്പോൾ കോടതികൾ അതിവൈകാരികമായി പ്രവർത്തിക്കരുതെന്ന് ജസ്റ്റിസുമാരായ ബി ആർ ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

ബം​ഗാളിലെ സിലി​ഗുരി മുനിസിപ്പൽ കോർപറേഷൻ അനുവദിച്ച പ്ലാനിനു വിരുദ്ധമായി നിർമാണ പ്രവർത്തനം നടത്തിയ കേസിൽ ഉത്തരവ് ലംഘിച്ചതിന് ഒരു ഡോക്ടർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഡോക്ടറുടെ ലൈസൻസും കോടതി റദ്ദാക്കി. കൽക്കട്ട ഹൈക്കോടതി ഉൾപ്പെടെ അപ്പീൽ കോടതികൾ ഇത് ശരിവച്ചതോടെയാണ് ഡോക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. 

കോടതിയലക്ഷ്യ നിയമപ്രകാരം, ആറുമാസത്തിൽ കൂടാത്ത ‌തടവോ 2,000 രൂപ പിഴയോ ആണ് ശിക്ഷയെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യത്തിന് കുറ്റക്കാരനായ ഒരാൾക്ക് മറ്റൊരു ശിക്ഷയും നിർദ്ദേശിക്കാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates