
പാകിസ്ഥാനിലെ ഭര്‍ത്താവ് നോട്ടീസ് അയച്ചു, സീമ ഹൈദര്‍ മെയ് 27ന് കോടതിയില്‍ ഹാജരാകണം
നോയിഡയിലെ കുടുംബക്കോടതിയാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്

ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവിനെ കാണാന്‍ നിയമവിരുദ്ധമായി അതിര്‍ത്തി കടന്നെത്തിയ പാകിസ്ഥാന് യുവതി സീമ ഹൈദറിനു കോടതിയില്‍ നിന്ന് നോട്ടീസ്. നോയിഡയിലെ കുടുംബക്കോടതിയാണ് മേയ് 27ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കറാച്ചിയിലെ ഘുലാം ഹൈദറിന്റെ ഭാര്യയായി ജീവിക്കുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നാലു കുട്ടികളുമായാണു സീമ, സച്ചിന് മീണയെ കാണാന്‍ ഇന്ത്യയിലേക്കു എത്തിയത്. തുടര്‍ന്ന് കാഠ്മണ്ഡുവില്‍ വച്ച് ഇരുവരും വിവാഹിതരായി.

സീമ ഗുലാം ഹൈദറും സച്ചിന് മീണയും - ഫെയ്സ്ബുക്ക്
സച്ചിന് മീണയും സീമയുമായുള്ള വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തത്. സീമ വിവാഹമോചനം നേടിയിട്ടില്ലാത്തതിനാല്‍ സച്ചിനുമായുള്ള വിവാഹത്തിനു സാധുത ഇല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഘുലാം ഹൈദര്‍ നോയിഡയിലെ കുടുംബ കോടതിയില്‍ ഇന്ത്യന്‍ അഭിഭാഷകന് മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളെ മതം മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. മോമിന് മാലിക് ആണ് ഘുലാം ഹൈദറിനുവേണ്ടി ഹാജരാകുന്നത്.
കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഘുലാം ഹൈദര്‍ കോടതിയെ സമീപിച്ചത്. ഘുലാം ഹൈദര്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന സമയത്താണ് സീമ ഇന്ത്യയിലെത്തിയത്.
നേരത്തേ നല്കിയ അഭിമുഖങ്ങളില്‍ ഹിന്ദു മതം സ്വീകരിച്ചെന്നും പാസ്ഥാനിലേക്കു മടങ്ങില്ലെന്നും സീമ പറഞ്ഞിരുന്നു. കുട്ടികളെയും മതം മാറ്റിയെന്നാണ് ഇവര്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Related News


'16' വര്‍ഷത്തിന് ശേഷം ആദ്യം! 10,000 മീറ്ററില്‍ ഇന്ത്യയുടെ സീമ കുമാരിക്ക് വെങ്കലം

മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരിയിലേക്ക് മാറ്റി; രണ്ടു കേസും ഒരേ കോടതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി

