
മുട്ടില്‍ മരംമുറി: വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരിയിലേക്ക് മാറ്റി; രണ്ടു കേസും ഒരേ കോടതി പരിഗണിക്കട്ടെയെന്ന് സുപ്രീംകോടതി
മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് വഞ്ചനാക്കേസും മാറ്റിയത്

ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരായ വഞ്ചനാക്കേസ് വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്. ചോറ്റാനിക്കര കോടതിയില്‍ നിന്നും ബത്തേരി കോടതിയിലേക്കാണ് മാറ്റിയത്. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് വഞ്ചനാക്കേസും മാറ്റിയത്. ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
മരംമുറി കേസും വഞ്ചനാ കേസും ഒരേ കോടതിയില്‍ തന്നെ നടത്താനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വഞ്ചനാ കേസില്‍ ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും, ഈ കേസും വയനാട്ടിലേക്ക് മാറ്റണമെന്നുമാണ് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
രണ്ടു കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നും പ്രതികള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ആവശ്യപ്പെട്ടിരുന്നു. രണ്ടു കേസുകളും ഒരുമിച്ച് പരിഗണിക്കാനാകില്ലെന്നും, രണ്ടിടത്തായി നടന്ന കുറ്റകൃത്യങ്ങളാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടു കേസുകളും പ്രത്യേകം പ്രത്യേകമായിട്ടാണ് അന്വേഷണം നടന്നത്. അതിനാല്‍ ഒരുമിച്ച് പരിഗണിക്കാനാകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ രണ്ടുകേസിലെയും സമാനസ്വഭാവം പരിഗണിച്ച് ഒരേ കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. ഒന്നിനു പിറകെ മറ്റൊന്ന് എന്ന തരത്തില്‍ ഈ കേസുകള്‍ പരിഗണിക്കാനാണ് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. വയനാട് മേപ്പാടി റേഞ്ചില്‍ നിന്ന് നിയമവിരുദ്ധമായി വെട്ടിക്കടത്തിയ തടികള്‍ വനംവകുപ്പിന്റെ അനുമതിയുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നാണ് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെയുള്ള കേസ്. നേരത്തെ വിചാരണ ചോറ്റാനിക്കര കോടതിയിൽ നിന്നും മാറ്റണമെന്ന അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Muttil Tree Felling: Fraud case transferred from Chottanikkara Court to Bathery court
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



