കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍ വരും?; കോവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് അനുമതി

രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST
Edited by :migrator

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ തന്നെ തയ്യാറാവുമെന്ന പ്രതീക്ഷ നല്‍കി, പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇടയില്‍ നടത്തുന്ന പരീക്ഷണത്തിന് അനുമതി നല്‍കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തത്. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടക്കുക. എയിംസ് ഉള്‍പ്പെടെ പ്രമുഖ ആശുപത്രികളിലാണ് പരീക്ഷണം സംഘടിപ്പിക്കുക. ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് കോവാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ ശുപാര്‍ശ നല്‍കിയത്.

കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഇടയിലുള്ള വാക്‌സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം അമേരിക്കയില്‍ കുട്ടികള്‍ക്ക് ഇടയില്‍ ഫൈസര്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now