കോവിഡ്; ഡി രാജയെ  എയിംസില്‍ പ്രവേശിപ്പിച്ചു

ഡി രാജ/ഫയല്‍
Last Updated :20 January 2024, 8:43 am IST

News Now

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്ന സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കു (എയിംസ്) മാറ്റി. കരുതല്‍ നടപടിയെന്ന നിലയിലാണ് രാജയെ ആശുപത്രിയിലേക്കു മാറ്റിയത്.

ആറു ദിവസം മുമ്പാണ് ഡി രാജയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും വീട്ടില്‍ വിശ്രമത്തില്‍ തുടരുകായിരുന്നു അദ്ദേഹം. 

കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സജീവമായിരുന്നു രാജ. പ്രചാരണം കഴിഞ്ഞു മടങ്ങിയെത്തിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് ആയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates