
News Now
തൈ നട്ട് രണ്ടാം വര്ഷം മുതല് ലാഭം നേടാം; പേരയ്ക്ക കൃഷിയിലൂടെ വരുമാനവും ആരോഗ്യവും

പിണറായിയുടെ വീട്ടില് നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

29 കിലോമീറ്റര് മൈലേജ്, നഗരങ്ങളില് ഭൂരിഭാഗവും ഇലക്ട്രിക് മോഡില് ഓടാം; റെനോ ഡസ്റ്റര് ഹൈബ്രിഡ് വിപണിയില്

കാലിത്തീറ്റയ്ക്കുള്ള തവിട് ഉപയോഗിച്ച് ബിസ്കറ്റ് നിര്മാണം; മൂന്ന് കമ്പനികള്ക്കെതിരെ നടപടി

ന്യൂഡല്ഹി : രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 16,977 പേര് രോഗമുക്തി നേടി ഇന്നലെ ഡിസ്ചാര്ജ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില് കോവിഡ് ബാധിച്ച് രാജ്യത്ത് 2,11,033 പേരാണ് ചികില്സയിലുള്ളത്. ആകെ രോഗമുക്തരായവരുടെ എണ്ണം 1,01,79715 ആയി ഉയര്ന്നു.
അതേസമയം പുതുതായി 15,158 പേര്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയിട്ടുണ്ട്.
ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് 175 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,52,093 ആയി ഉയര്ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


