കോവിഡ് വാക്സിൻ; നാല് സംസ്ഥാനങ്ങളിൽ ഇന്നും നാളെയും ഡ്രൈ റൺ 

ഓരോ സംസ്ഥാനങ്ങളിലേയും രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ഥ കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുന്നത്

കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

ന്യൂഡൽഹി; രാജ്യത്ത് കോവിഡ് വാക്സിന് അനുമതി നൽകാനിരിക്കെ നാല് സംസ്ഥാനങ്ങളിൽ ഇന്ന് ഡ്രൈ റൺ നടത്തു. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വാക്സിന്റെ ഡ്രൈ റൺ നടത്തുക. 

ഓരോ സംസ്ഥാനങ്ങളിലേയും രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ഥ കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുന്നത്. വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തിൽ പരിശോധനക്ക് വിധേയമാകും. കുത്തിവെപ്പിനെ തുടർന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്ണിൽ നിരീക്ഷിക്കപ്പെടും. നാളെയും ഡ്രൈ റൺ തുടരും. 

അതിനിടെ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന് ഉടൻ അനുമതി നൽകിയേക്കും. ഓക്സ്ഫഡ് വാക്സിനാവും രാജ്യത്തേക്ക് ആദ്യം എത്തുക. ഈ ആഴ്ച തന്നെ വാക്സിന് അനുമതി നൽകാൻ സാധ്യതയുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്സിൻ നിർമിക്കുന്നത്. പുതുവർഷത്തിനു മുൻപുതന്നെ വാക്സിൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now