സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:45 am IST

News Now


ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍.കോവിഷീല്‍ഡ് 780, കോവാക്‌സിന്‍ 1410, സ്പുട്‌നിക് 1145 എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 150 രൂപ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില. 

സ്വകാര്യ ആശുപത്രികള്‍ വാക്‌സിനേഷന് 150 രൂപയില്‍ കൂടുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

25 ശതമാനം വാക്‌സിനാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാന്‍ സാധിക്കുക. വാക്‌സിന്‍ വിതരണത്തിലെ പിഴവില്‍ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശത്തിന് പിന്നാലെ, പതിനെട്ട് തികഞ്ഞ എല്ലാവര്‍ക്കും സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 21മുതലാണ് ഇത് നടപ്പാക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates