
News Now
'അഞ്ച് മത്സരങ്ങള്, ഒരു ദിവസം പരിശീലനം, പൊരുത്തപ്പെടുക വളരെ പ്രയാസം'; ബിസിസിഐയെ 'കുത്തി' സഞ്ജു

'അയ്യപ്പഭക്തന്മാരോട് ഒരു വാക്ക്, സത്യസന്ധനായിരിക്കും; എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന് തന്നിട്ടുണ്ട്'

സുപ്രീം കോടതിയെ വരുതിയിലാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; അത് നടക്കില്ലെന്ന് പൂർണ്ണ വിശ്വാസമുണ്ട്: കപിൽ സിബൽ

BMHRC Recruitment 2026: ഭോപ്പാൽ മെമ്മോറിയൽ ആശുപത്രിയിൽ 66 ഒഴിവുകൾ; നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ്, എഞ്ചിനീയർ...

ന്യൂഡല്ഹി: നൂഹ് സംഘര്ഷത്തിന്റെ മുഖ്യസൂത്രധാരനും പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയുമായ മോനു മനേസര് പിടിയില്. ഹരിയാന പൊലീസാണ് മനേസറിനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 15ന് രാജസ്ഥാനിലെ ഭിവാനിയില് പശുക്കടത്ത് ആരോപിച്ച് 25കാരനായ നാസിറിനെയും 35കാരനായ ജുനൈദിനെയും ഒരുസംഘം ആളുകള് തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേദിവസം ഇരുവരുടെയും മൃതദേഹം കാറിനുള്ളില് കത്തിക്കരിഞ്ഞ നിലയില് കണ്ടെത്തുകയായിരുന്നു. സംഭവത്തില് മനസേറിനെതിരെ കേസ് എടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇയാള് ഒളിവിലാണെന്നായിരുന്നു രാജസ്ഥാന് പൊലീസിന്റെ വിശദീകരണം.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകള് പ്രകാരമാണ് മനേസറിനെ അറസ്റ്റ് ചെയ്തതെന്നാണ് ഹരിയാന പൊലീസ് നല്കുന്ന വിവരങ്ങള്. അതേസമയം, ഇരട്ട കൊലപാതകക്കേസില് രാജസ്ഥാന് പൊലീസ് ഇയാളെ കസ്റ്റഡിയില് വാങ്ങുമെന്നും റിപ്പോര്ട്ടുകളുണ്ട്.
മോനു മനേസര് പങ്കുവെച്ച വീഡിയോയാണ് ഹരിയാനയിലെ നൂഹില് സംഘര്ഷത്തിന് കാരണമായതായതെന്നായിരുന്നു റിപ്പോര്ട്ടുകള്. സംഘര്ഷത്തില് ആറ് പേര് കൊല്ലപ്പെട്ടിരുന്നു. ജൂലായ് 31 വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ജല് അഭിഷേക് യാത്രയ്ക്കിടെയാണ് അക്രമം ആരംഭിച്ചത്. ഇത് പിന്നീട് സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ഇരട്ടക്കൊലക്കേസില് ഒളിവിലായിരുന്ന മനേസര് ഘോഷയാത്രയില് പങ്കെടുക്കുമെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില് വീഡിയോ പങ്കിട്ടിരുന്നു. അനുയായികളോട് ഘോഷയാത്രയില് പങ്കെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അഞ്ച് മത്സരങ്ങള്, ഒരു ദിവസം പരിശീലനം, പൊരുത്തപ്പെടുക വളരെ പ്രയാസം'; ബിസിസിഐയെ 'കുത്തി' സഞ്ജു

'അയ്യപ്പഭക്തന്മാരോട് ഒരു വാക്ക്, സത്യസന്ധനായിരിക്കും; എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന് തന്നിട്ടുണ്ട്'

