
'കൈകോർത്ത്' സിപിഎമ്മും കോൺഗ്രസും ; ബംഗാളിൽ 193 സീറ്റിൽ ധാരണയായി
കോൺഗ്രസ് ആസ്ഥാനമായ ബിധാൻ ഭവനിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് 116 സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്തിയത്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി-കോൺഗ്രസ് സഖ്യം 193 സീറ്റിൽ ധാരണയിലെത്തി. തീരുമാനമായ സീറ്റുകളിൽ 101 ഇടത്ത് ഇടതുമുന്നണിയും 92 എണ്ണത്തിൽ കോൺഗ്രസും മത്സരിക്കും. ഇനി 101 സീറ്റുകളുടെ കാര്യത്തിൽ കൂടി ഇനി തീരുമാനമാകാനുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനുകിട്ടിയ 77 സീറ്റിൽ വിജയിച്ച കക്ഷികൾ തന്നെ മത്സരിക്കാൻ ആദ്യഘട്ട ചർച്ചയിൽ തീരുമാനമായിരുന്നു. കോൺഗ്രസ് ആസ്ഥാനമായ ബിധാൻ ഭവനിൽ നടന്ന രണ്ടാംവട്ട ചർച്ചയിലാണ് 116 സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്തിയത്.
എൽഡിഎഫ് അധ്യക്ഷൻ ബിമൻ ബോസ്, സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്തമിശ്ര, പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഫെബ്രുവരി 28-ന് ഇടതുമുന്നണി സംഘടിപ്പിക്കുന്ന ബ്രിഗേഡ് റാലിയിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും ക്ഷണിക്കാനും തീരുമാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പോരും ഇല്ലാ.. പോരാത്തതിനു മത്സരവും ഇല്ലാ...'; ഉദ്യോഗസ്ഥ പോര് ആക്ഷേപത്തില്‍ ദിവ്യ എസ് അയ്യര്‍

പ്രകൃതിക്ക് അതിരുകളില്ല; ഭാവനയ്ക്കുണ്ട്: വില്യം ബ്ലേക്ക്
പിണറായിക്കെതിരെ കേസ് എടുക്കമോ?; നാനാ പടേക്കറുടെ മരണത്തില്‍ കേസ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്


