പാര്‍ട്ടിയുടെ സിറ്റിങ് എംഎല്‍എമാരായ ഭദ്രയില്‍ ബല്‍വന്‍ പുനിയയും ബിക്കാനീറിലെ ദുംഗര്‍ഗഢില്‍ ഗിര്‍ദാരിലാല്‍ മഹിയ വീണ്ടും ജനവിധി തേടും.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST

News Now


ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ഥികള്‍ രാജസ്ഥാനില്‍ 17 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാര്‍ട്ടിയുടെ സിറ്റിങ് എംഎല്‍എമാരായ ഭദ്രയില്‍ ബല്‍വന്‍ പുനിയയും ബിക്കാനീറിലെ ദുംഗര്‍ഗഢില്‍ ഗിര്‍ദാരിലാല്‍ മഹിയ വീണ്ടും ജനവിധി തേടും. സിപിഎം സംസ്ഥാന സെക്രട്ടറി അമ്രാ റാം സിക്കര്‍ ജില്ലയിലെ ദത്താരംഗഢില്‍ മല്‍സരിക്കും.

മുന്‍ എംഎല്‍എയായ പേമാ റാം സിക്കറിലെ ദോഢില്‍ ജനവിധി തേടും. ലക്ഷ്മണ്‍ഗഢ് - വിജേന്ദ്ര ധാക്ക, സിക്കര്‍ - ഉസ്മാന്‍ ഖാന്‍, ഹനുമാന്‍ഗഢ് - രഘുവീര്‍ വര്‍മ, നോഹര്‍ - മംഗേഷ് ചൗധുരി, റായ്സിങ് നഗര്‍ - ഷോപ്പത്ത് റാം മെഘ്വാള്‍, അനൂപ്ഗഢ് - ശോഭാ സിങ് ധില്ലണ്‍, ദുംഗര്‍പ്പുര്‍ - ഗൗതം തോമര്‍, താരാനഗര്‍ - നിര്‍മ്മല്‍കുമാര്‍ പ്രജാപത്, സര്‍ദാര്‍ഷഹര്‍ - ഛഗന്‍ലാല്‍ ചൗധുരി, സാദുല്‍പ്പുര്‍ - സുനില്‍ പുനിയ, ജദൗള്‍ - പ്രേം പര്‍ഗി, ലഡ്നൂ - ഭഗീരഥ് യാദവ്, നവന്‍ - കാനാറാം ബിജാരനിയ.

സിക്കര്‍ ജില്ലയില്‍ നാലും ഹനുമന്‍ഗഢ്, ചുരു ജില്ലകളില്‍ മൂന്നുവീതവും ശ്രീഗംഗാനഗറിലും നഗൗറിലും രണ്ടുവീതവും ദുംഗര്‍പ്പുര്‍, ബിക്കാനീര്‍, ഉദയ്പ്പുര്‍ ജില്ലകളില്‍ ഓരോ സീറ്റിലുമാണ് സിപിഎം മത്സരിക്കുന്നത്. മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിക്കെതിരായ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് അമ്രാ റാം പറഞ്ഞു. 

200 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 25നാണ്. വോട്ടെടുപ്പ് ഡിസംബര്‍ മൂന്നിന് നടക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates