
ജോണ്‍ ബ്രിട്ടാസ് സിപിഎം രാജ്യസഭാ കക്ഷി നേതാവ്
സി പി എം കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായ അദ്ദേഹം മാധ്യമ പ്രവര്‍ത്തകനായും മികവ് തെളിയിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിയെ സിപിഎം രാജ്യസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള അഡ്വ. ബികാസ് രഞ്ജന്‍ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള എംപിയായ ബ്രിട്ടാസിനെ രാജ്യസഭ കക്ഷി നേതാവായി സിപിഎം കേന്ദ്ര നേതൃത്വം നാമനിര്‍ദ്ദേശം ചെയ്തത്.
പാര്‍ലമെന്റിലെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, പൊതു സ്ഥാപനങ്ങളുടെ കമ്മിറ്റി, വിവരസാങ്കേതിക വകുപ്പിന്റെ ഉപദേശക സമിതി (ഐടി) എന്നിവയില്‍ അംഗമാണ്. രാജ്യസഭയില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തിവരുന്ന ബ്രിട്ടാസ് മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്കാരം രണ്ട് തവണ നേടി. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സഭയില്‍ നടത്തിയ കന്നി പ്രസംഗത്തിന് മുന്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡു വിന്റെ പ്രശംസയും നേടിയിരുന്നു.
സി പി എം കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായ അദ്ദേഹം മാധ്യമ പ്രവര്‍ത്തകനായും മികവ് തെളിയിച്ചിട്ടുണ്ട്. കൈരളി ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററും കുടിയാണ് ജോണ്‍ ബ്രിട്ടാസ്. 2021 ഏപ്രിലില്‍ ആണ് ബ്രിട്ടാസ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാനവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

