അലിഗഢിലും വീടുകള്‍ക്കു വിള്ളല്‍, പരിഭ്രാന്തി

ഉത്തര്‍പ്രദേശിലെ അലിഗഢിലും വീടുകള്‍ക്കു വിള്ളല്‍

അലിഗഢില്‍ വിള്ളല്‍ വീണ വീടുകളില്‍ ഒന്ന്/എഎന്‍ഐ
Last Updated :20 January 2024, 9:15 am IST

അലിഗഢ് (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ അലിഗഢിലും വീടുകള്‍ക്കു വിള്ളല്‍. ഉത്തരാഖണ്ഡിലെ ജോശിമഠിലും കര്‍ണപ്രയാഗിലും ഭൂമി ഇടിഞ്ഞുതാഴുന്നതു മൂലം കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായ സാഹചര്യത്തില്‍ ജനങ്ങളില്‍ വലിയ പരിഭ്രാന്തിയാണ് ഉണ്ടായിട്ടുള്ളത്.

കന്‍വാരിയഗന്‍ജ് പ്രദേശത്താണ് വീടുകള്‍ക്കു വിള്ളല്‍ വീണിട്ടുള്ളത്. കഴിഞ്ഞ മൂന്നോ നാലോ ദിവസത്തിനിടയിലാണ് ഇതെന്ന് നാട്ടുകാര്‍ പറഞ്ഞു. അധികൃതരെ അറിയിച്ചിട്ടും പ്രതികരണമൊന്നുമില്ലെന്നാണ് അവര്‍ പറയുന്നത്. 

സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിനു പിന്നാലെയാണ് വീടുകള്‍ക്കു വിള്ളല്‍ ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടെന്ന് ഇവര്‍ പറയുന്നു.

സംഭവത്തെക്കുറിച്ച അന്വേഷിക്കുമെന്ന് അലിഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷനല്‍ കമ്മിഷണര്‍ രാകേഷ് കുമാര്‍ യാദവ് പറഞ്ഞു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now