കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി യുജി 2024ന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു

cuet ug exam
കഴിഞ്ഞ ദിവസം എക്സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നുSource by : ഫയൽ
Last Updated :14 May 2024, 12:49 pm IST

News Now

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലും രാജ്യത്തെ വിവിധ കോളജുകളിലും ബിരുദ പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ സിയുഇടി യുജി 2024ന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in.ല്‍ പ്രവേശിച്ച് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കിയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. പ്രിന്റ്ഔട്ട് എടുത്ത ഹാള്‍ടിക്കറ്റിനൊപ്പം അംഗീകൃത തിരിച്ചറിയല്‍ രേഖയുമായാണ് വിദ്യാര്‍ഥി പരീക്ഷാഹാളില്‍ എത്തേണ്ടത്.

മെയ് 15 മുതല്‍ 18 വരെയുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ആണ് പ്രസിദ്ധീകരിച്ചത്. ഈ ദിവസങ്ങളില്‍ എഴുത്തുപരീക്ഷ ഫോര്‍മാറ്റിലാണ് പരീക്ഷ നടത്തുന്നത്. മെയ് 21, 22, 24 തീയതികളില്‍ നടത്തുന്ന പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത മോഡിലാണ്. ഇതിന്റെ അഡ്മിറ്റ് കാര്‍ഡും വൈകാതെ തന്നെ പുറത്തിറക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

380 നഗരങ്ങളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി 13ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. കഴിഞ്ഞ ദിവസമാണ് എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചത്. പരീക്ഷാ തീയതി, സമയം, പരീക്ഷാകേന്ദ്രത്തിന്റെ മേല്‍വിലാസം, വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്സാം സിറ്റി സ്ലിപ്പ്. എക്സാം സ്ലിപ്പിനെ അഡ്മിറ്റ് കാര്‍ഡ് ആയി തെറ്റിദ്ധരിക്കരുതെന്ന് എന്‍ടിഎ അറിയിച്ചിട്ടുണ്ട്.

ഡ്രസ് കോഡ്

നീളന്‍ കൈകളുള്ള ഇളം വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ല

പരമ്പരാഗതമോ സാംസ്്കാരികമോ ആയ വസ്ത്രങ്ങള്‍ ധരിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തുകയാണെങ്കില്‍ അവസാന റിപ്പോര്‍ട്ടിംഗ് സമയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.

ലോ ഹീല്‍ഡ് ചെരുപ്പുകളും സ്ലിപ്പറുകളും സ്വീകാര്യമാണ്. ഷൂ ധരിക്കാന്‍ അനുവാദമില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates