
കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷ: നാലാം ഘട്ടത്തിന്റെ തീയതി മാറ്റി
ഓഗസ്റ്റ് പതിനേഴു മുതല്‍ 20 വരെ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള നാലാം ഘട്ട പരീക്ഷ ഓഗസ്റ്റ് 30ലേക്കു മാറ്റിയതായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അറിയിച്ചു. പതിനൊന്നായിരം പേരാണ് പരീക്ഷ എഴുതുന്നത്.
പരീക്ഷാ കേന്ദ്രമായി കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള കേന്ദ്രം തെരഞ്ഞെടുക്കുന്നതിന് അവസരം ഒരുക്കാനുമാണ് പരീക്ഷ മാറ്റുന്നതെന്ന് എന്‍ടിഎ അറിയിച്ചു.ഓഗസ്റ്റ് പതിനേഴു മുതല്‍ 20 വരെ പരീക്ഷ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ആകെ 3.72 ലക്ഷം പേരാണ് കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതുന്നത്. ഇതില്‍ 11,000 പേരുടെ പരീക്ഷയാണ് മാറ്റുന്നതെന്ന് എന്‍ടിഎ പറഞ്ഞു. നേരത്തെ നടന്ന ഘട്ടങ്ങളില്‍ ഒട്ടേറെ പരാതികള്‍ വരികയും ഒട്ടേറെ പേര്‍ക്കു പരീക്ഷ എഴുതാനാവാതെ പോവുകയും ചെയ്ത സാഹചര്യത്തിലാണ് എന്‍ടിഎ നടപടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാധാഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ഗോലോകം ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ഭക്തർ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബംഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

പവന് 840 രൂപ കൂടി; സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കുട്ടികളുടെ അമിതവണ്ണം എങ്ങനെ കുറയ്ക്കാം? ഡബ്യൂഎച്ച്ഒയുടെ പുതിയ നിർദേശങ്ങൾ അറിയാം



