
സൈബര്‍ കുറ്റവാളികള്‍ പരാദങ്ങളെപ്പോലെ;പ്രതിക്ക് ജാമ്യം നിഷേധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
'നിങ്ങളെല്ലാം പരാദങ്ങളാണ്. നിങ്ങള്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി അവരെ വഞ്ചിക്കുന്നു. സൈബര്‍ കുറ്റവാളികളോട് നമ്മള് അതീവ കര്‍ശനമായി പെരുമാറേണ്ടതുണ്ട്.
ന്യൂഡല്‍ഹി: സൈബര്‍ കുറ്റവാളികള്‍ ആളുകളില്‍ നിന്ന് വന്‍തുക തട്ടിയെടുക്കുന്ന 'പരാദങ്ങളെപ്പോലെ'യാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സൈബര്‍ തട്ടിപ്പ് കേസില്‍ പ്രതിയായ വ്യക്തിക്ക് ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
'നിങ്ങളെല്ലാം പരാദങ്ങളാണ്. നിങ്ങള്‍ നിക്ഷേപകരില്‍ നിന്ന് പണം വാങ്ങി അവരെ വഞ്ചിക്കുന്നു. സൈബര്‍ കുറ്റവാളികളോട് നമ്മള് അതീവ കര്‍ശനമായി പെരുമാറേണ്ടതുണ്ട്. നിങ്ങള്‍ അഴികള്‍ക്കുള്ളില്‍ കഴിയുന്നത് സമൂഹത്തിന്റെ താല്‍പ്പര്യത്തിന് ആവശ്യമാണ്. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ എപ്പോഴും ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്നവയാണ്.
ഗുജറാത്തിലുള്ള ഒരാളില്‍ നിന്ന് പണം തട്ടുന്നു. പിന്നീട് മുംബൈയില്‍ നിന്ന്, ശേഷം തമിഴ്നാട്ടില്‍ നിന്ന്, അങ്ങനെ ഇത് തുടരുന്നു,'ചീഫ് ജസ്റ്റിസ് പറഞ്ഞു. അമ്പാലയില്‍ നിന്നുള്ള പ്രായമായ ദമ്പതികള്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച തുക നഷ്ടപ്പെടുത്തിയ സമാനമായ സൈബര്‍ തട്ടിപ്പിനെക്കുറിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്ന് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇന്ത്യയിലുടനീളമുള്ള ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ സിബിഐക്ക് നേരത്തെ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു.
കഴിഞ്ഞ മാസം വ്യാജ ബിരുദമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അഭിഭാഷകരെ സമൂഹത്തിലെ പാറ്റകള്‍ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടയിലായിരുന്നു ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്. തന്റെ പരാമര്‍ശങ്ങള്‍ വ്യാജ നിയമ ബിരുദമുള്ള വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പിന്നീട് വ്യക്തത വരുത്തി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cyber Criminals Like Parasites: Chief Justice Surya Kant While Denying Bail
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


